Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organ Donation

Pravasi India – Delhi

ഇന്‍ഡോര്‍ രൂപത പ്ലാറ്റിനം ജൂബിലി: അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു

ഇ​ന്‍​ഡോ​ര്‍: ഇ​ന്‍​ഡോ​ര്‍ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​താ​ഷ ഫൗ​ണ്ടേ​ഷ​ന്‍, ഐ​എം​സി​എ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍​ന്നു അ​വ​യ​വ​ദാ​ന ബോ​ധ​വത്ക​ര​ണ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്‍​ഡോ​ര്‍ സെ​ന്‍റ് പോ​ള്‍​സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ബോ​ധ​വത്ക​ര​ണ കാ​മ്പ​യി​നി​ല്‍ ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ല്‍ അ​വ​യ​ദാ​ന​ത്തി​ന്‍റെ പ്ര​ധാ​ന്യം വ​ര്‍​ധി​ച്ചു​വ​രു​ന്ന​തിനെ കുറി​ച്ച് ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ല്‍ സം​സാ​രി​ച്ചു.

Kerala

അവയവദാനത്തിന് വ്യാജരേഖ: മുഖ്യപ്രതി നജീബ് ഗാസിയാബാദില്‍ അറസ്റ്റിൽ

കൊച്ചി: അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഒളിവിലായിരുന്ന കാസർഗോഡ് സ്വദേശി നജീബിനെ ഗാസിയാബാദില്‍ നിന്നാണ് എറണാകുളം റൂറല്‍ പോലീസ് പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ നജീബ് ‍ഡൽഹിയിലേക്ക് കടന്നിരുന്നു. ഇവിടെ നിന്ന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനമെന്നാണ് പോലീസ് സംശയിച്ചിരുന്നത്. പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് നജീബ് ഗാസിയാബാദിലേക്ക് കടന്നത്.

നജീബിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അവയവദാന കച്ചവടത്തിലെ വിദേശ ഇടപാടുകളെ കുറിച്ചും വിശദമായി അന്വേഷിക്കും. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മാഫിയയ്ക്ക് വിവിധ ജില്ലകളില്‍ ശൃംഖലകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.

ജനപ്രതിനിധികളുടെയും പോലീസിന്‍റെയും പേരില്‍ രേഖകള്‍ ചമച്ചായിരുന്നു ഇയാള്‍ അവയക്കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. മെഡിക്കല്‍ ടൂറിസത്തിന്‍റെ മറവിൽ ഏജന്‍റുമാര്‍ വഴി അവയവദാനത്തിനുള്ള ആളുകളെ കണ്ടെത്തിയിരുന്നത് നജീബായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ തെരഞ്ഞുപിടിച്ചായിരുന്നു അവയവക്കച്ചവടത്തിനായി എത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

കേസിൽ നജീബിന്‍റെ ഭാര്യ കുന്നത്തുനാട് സ്വദേശി റഷീദയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ സണ്ണി വർഗീസ്, സിനി വർഗീസ്, ശ്രീജ, സുധീർ, വിനോദ് എന്നിവർ റിമാൻഡിലാണ്.

Kerala

അ​ന​ധി​കൃ​ത അ​വ​യ​വ​ദാ​നം: ഒ​രാ​ൾകൂടി അ​റ​സ്റ്റി​ൽ

ആ​​​​ലു​​​​വ: അ​​​​ന​​​​ധി​​​​കൃ​​​​ത അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന​​​​ത്തി​​​​നാ​​​​യി വ്യാ​​​​ജ രേ​​​​ഖ ച​​​​മ​​​​ച്ച കേ​​​​സി​​​​ൽ ഒ​​​​രാ​​​​ൾ​​​ക്കൂ​​​ടി അ​​​​റ​​​​സ്റ്റി​​​​ൽ. കു​​​​ന്ന​​​​ത്ത്നാ​​​​ട് പെ​​​​രി​​​​ങ്ങാ​​​​ല ബൈ​​​​ത്തു​​​​ൽ​​​​റ​​​​ഹ്മ വീ​​​​ട്ടി​​​​ൽ റ​​​​ഷീ​​​​ദ (37) യെ​​​​യാ​​​​ണ് കു​​​​ന്ന​​​​ത്തു​​​​നാ​​​​ട് പോ​​​​ലീ​​​​സ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

കു​​​​ന്ന​​​​ത്തു​​​​നാ​​​​ട് കു​​​​മാ​​​​ര​​​​പു​​​​രം മോ​​​​റ​​​​ക്കാ​​​​ല ത​​​​ടി​​​​യ​​​​ൻ വീ​​​​ട്ടി​​​​ൽ സ​​​​ണ്ണി വ​​​​ർ​​​​ഗീ​​​​സ് (56), ഭാ​​​​ര്യ സി​​​​നി വ​​​​ർ​​​​ഗീ​​​​സ് (50), ചേ​​​​ല​​​​ക്കു​​​​ളം ക​​​​വു​​​​ങ്ങ​​​​പ്പ​​​​റ​​​​മ്പ് കു​​​​ഴി​​​​ക്കാ​​​​ട​​​​ൻ വീ​​​​ട്ടി​​​​ൽ സ​​​​നോ​​​​ജ് (32) എ​​​​ന്നി​​​​വ​​​​രെ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തും ശ്രീ​​​​ജ, സു​​​​ധീ​​​​ർ, വി​​​​നോ​​​​ദ് എ​​​​ന്നി​​​​വ​​​​രെ കൊ​​​​ല്ലം കി​​​​ളി​​​​ക്ക​​​​ല്ലൂ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലും ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി കെ.​​​​എ​​​​സ്. സു​​​​ദ​​​​ർ​​​​ശ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

Kerala

വ്യാ​ജരേ​ഖ ച​മ​ച്ച് അ​വ​യ​വ​ദാ​നം അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ

ആ​​​​ലു​​​​വ: വ്യാ​​​​ജ രേ​​​​ഖ ച​​​​മ​​​​ച്ച് അ​​​​വ​​​​യ​​​​വ​​​​ദാ​​​​നം ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ൽ ദ​​​​മ്പ​​​​തി​​​​ക​​​​ള​​​​ട​​​​ക്കം അ​​​​ഞ്ചു പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

കു​​​​ന്ന​​​​ത്തു​​​​നാ​​​​ട് കു​​​​മാ​​​​ര​​​​പു​​​​രം മോ​​​​റ​​​​ക്കാ​​​​ല ത​​​​ടി​​​​യ​​​​ൻ വീ​​​​ട്ടി​​​​ൽ സ​​​​ണ്ണി വ​​​​ർ​​​​ഗീ​​​​സ് (56), ഭാ​​​​ര്യ സി​​​​നി വ​​​​ർ​​​​ഗീ​​​​സ് (50), ചേ​​​​ല​​​​ക്കു​​​​ളം ക​​​​വു​​​​ങ്ങ​​​​പ്പ​​​​റ​​​​മ്പ് കു​​​​ഴി​​​​ക്കാ​​​​ട​​​​ൻ വീ​​​​ട്ടി​​​​ൽ സ​​​​നോ​​​​ജ് (32) എ​​​​ന്നി​​​​വ​​​​രെ എ​​​​റ​​​​ണാ​​​​കു​​​​ളം റൂ​​​​റ​​​​ൽ ജി​​​​ല്ല​​​​യി​​​​ലും ശ്രീ​​​​ജ, സു​​​​ധീ​​​​ർ എ​​​​ന്നി​​​​വ​​​​രെ കൊ​​​​ല്ലം കി​​​​ളി​​​​ക്ക​​​​ല്ലൂ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലു​​​​മാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി കെ.​​​​എ​​​​സ്. സു​​​​ദ​​​​ർ​​​​ശ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​റു സം​​​ഘ​​​ങ്ങ​​​​ളാ​​​​യി തി​​​​രി​​​​ഞ്ഞ് പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ, ആ​​​​ലു​​​​വ, പു​​​​ത്ത​​​​ൻ​​​​കു​​​​രി​​​​ശ്, മു​​​​ന​​​​മ്പം സ​​​​ബ് ഡി​​​​വി​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​ക​​​​ളി​​​​ലാ​​​​ണു റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ​​​​ത്. കു​​​​ന്ന​​​​ത്തു​​​​നാ​​​​ട് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ പ​​​​ള്ളി​​​​ക്ക​​​​ര ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് വ്യാ​​​​ജ രേ​​​​ഖ​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

അ​​​​വ​​​​യ​​​​വ ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി എം​​​​എ​​​​ൽ​​​​എ, എം​​​​പി എ​​​​ന്നി​​​​വ​​​​രു​​​​ടെ വ്യാ​​​​ജ ബ്ലാ​​​​ങ്ക് ലെ​​​​റ്റ​​​​ർ പാ​​​​ഡു​​​​ക​​​​ൾ, വി​​​​വി​​​​ധ മെ​​​​ഡി​​​​ക്ക​​​​ൽ ലാ​​​​ബു​​​​ക​​​​ളു​​​​ടെ വ്യാ​​​​ജ രേ​​​​ഖ​​​​ക​​​​ൾ, ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ബ്ലാ​​​​ങ്ക് വ്യാ​​​​ജ ലെ​​​​റ്റ​​​​ർ പാ​​​​ഡി​​​​ൽ ഡോ​​​​ക്ട​​​​റു​​​​ടെ പേ​​​​രും സീ​​​​ലും ഒ​​​​പ്പും വ​​​​ച്ച് കൃ​​​​ത്രി​​​​മ​​​​മാ​​​​യി ത​​​​യാ​​​​റാ​​​​ക്കി രോ​​​​ഗി​​​​ക​​​​ളു​​​​ടെയും വൃ​​​​ക്ക​​​ദാ​​​​താ​​​​വി​​​​ന്‍റെയും പേ​​​​രും വി​​​​ലാ​​​​സ​​​​വും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി, പി​​​​സി​​​​സി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പോ​​​​ലീ​​​​സി​​​​ന്‍റേ​​​​തെ​​​​ന്നു തോ​​​​ന്നി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ലെ​​​​റ്റ​​​​റു​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്തി. ഈ ​​​​കേ​​​​സി​​​​ലാ​​​​ണ് സ​​​​ണ്ണി വ​​​​ർ​​​​ഗീ​​​​സ്, സി​​​​നി വ​​​​ർ​​​​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ചി​​​​ത്ര​​​​പ്പു​​​​ഴ-​​​​പോ​​​​ഞ്ഞാ​​​​ശേ​​​​രി റോ​​​​ഡ​​​​രി​​​​കി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സൈ​​​​ൻ എ​​​​ച്ച്ഡി ഡി​​​​ജി​​​​റ്റ​​​​ൽ സ്റ്റു​​​​ഡി​​​​യോ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ അ​​​​വ​​​​യ​​​​വ​​​​ക്ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​രു​​​​ന്ന വ്യാ​​​​ജരേ​​​​ഖ​​​​ക​​​​ൾ, ബ്ലാ​​​​ങ്ക് ലെ​​​​റ്റ​​​​ർ പാ​​​​ഡു​​​​ക​​​​ൾ, സീ​​​​ലു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ടു​​​​ത്തു. ഈ ​​​​കേ​​​​സി​​​​ലാ​​​​ണ് സ​​​​നോ​​​​ജി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

വ​​​​ട​​​​ക്കേ​​​​ക്ക​​​​ര​​​​യി​​​​ലെ ഒ​​​​രു വീ​​​​ട്ടി​​​​ൽ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ഒ​​​രു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​​ന്നു​​​​ള്ള വൃ​​​​ക്ക​​​ദാ​​​​താ​​​​വി​​​​ന്‍റെ സ​​​​മ്മ​​​​ത​​​​പ​​​​ത്ര​​​​വും മ​​​​റ്റു വ്യാ​​​​ജ രേ​​​​ഖ​​​​ക​​​​ളും സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണു​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്തി.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​മ്പ​​​​ല​​​​മേ​​​​ട് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ പെ​​​​രി​​​​ങ്ങാ​​​​ല ഭാ​​​​ഗ​​​​ത്തു​​​​ള്ള അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ന​​​ട​​​ത്തി​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​യി​​​ൽ വ്യാ​​​​ജരേ​​​​ഖ​​​​ക​​​​ളും വ്യാ​​​​ജ മു​​​​ദ്ര​​​​ക​​​​ളും ഹാ​​​​ർ​​​​ഡ് ഡി​​​​സ്കുക​​​​ളും ക​​​​ണ്ടെ​​​​ത്തി. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ കി​​​​ളി​​​​ക്കൊ​​​​ല്ലൂ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ ശ്രീ​​​​ജ, സു​​​​ധീ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് അ​​​​വ​​​​യ​​​​വ ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ്യാ​​​​ജരേ​​​​ഖ​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി.

Kerala

അവയവ ദാനത്തിന് വ്യാജ രേഖ; പിന്നില്‍ വന്‍ റാക്കറ്റ് എന്ന് പോലീസ്, ഏജന്‍റുമാരെ കണ്ടെത്താന്‍ നീക്കം

കൊച്ചി: എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് പോലീസ്. കാസര്‍ഗോഡ് സ്വദേശി നജീബ് ആണ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. നജീബിനെ സഹായിച്ച കുന്നത്തുനാട് സണ്‍ കമ്യൂണിക്കേഷന്‍സ് ഉടമ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ് എന്നിവരടക്കം അഞ്ചു പേരാണ് പോലീസ് പിടിയിലായത്.

അവയവദാനത്തിന് ആവശ്യമായ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, എംപിമാരുടെയും എംഎല്‍എമാരുടെയും ശിപാര്‍ശ കത്തുകള്‍, ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും വ്യാജ സീലുകള്‍ എന്നിവ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമയ്ക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്.

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴിയും അല്ലാതെയും പ്രതികള്‍ക്ക് നജീബ് പണം നല്‍കിയിരുന്നത്. നജീബ് നല്‍കിയ പേപ്പപറുകള്‍ പ്രിന്‍റ് എടുത്ത് നല്‍കുകയാണ് ഇവര്‍ ചെയ്തത്. ആദ്യം മാറ്റര്‍ അയക്കും അത് കോപ്പി എടുത്ത് തിരിച്ച് അയയ്ക്കുകയാണ് ചെയ്യുക.

കേസില്‍ എറണാകുളം റൂറല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളിക്കരയിലെ കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ കേന്ദ്രീകരിച്ച് ഇന്നലെ വ്യാപക പരിശോധന നടന്നിരുന്നു. മൂന്നു വര്‍ഷമായി പ്രതികള്‍ വ്യാജ രേഖ ഉണ്ടാക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി.

സണ്ണി വര്‍ഗീസിന്‍റെ ഡിടിപി സെന്‍ററില്‍ നിന്നും സ്റ്റുഡിയോയില്‍ നിന്നുമായി സ്വകാര്യ ആശുപത്രികളുടെ ബ്ലാങ്ക് ലെറ്റര്‍ പാഡ്, വ്യാജ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്നതിനുള്ള രേഖകള്‍, മെഡിക്കല്‍ ലാബുകളുടെ ലെറ്റര്‍പാടുകളും കണ്ടെത്തിയിരുന്നു.

ഫോട്ടോഷോപ്പ് ഉപയോഗിച്ച് രേഖകള്‍ കൃത്രിമമായി നിര്‍മ്മിക്കാന്‍ ഇവരെ സഹായിച്ചത് കുന്നത്തുനാട് പള്ളിക്കരയിലെ സ്റ്റുഡിയോയിലെ ജീവനക്കാരന്‍ സനോജ് ആണെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. സ്റ്റുഡിയോയിലെ കമ്പ്യൂട്ടറില്‍ നിന്നും പോലീസ് വ്യാജ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.

Kerala

ജയി ജയകുമാറിന്‍റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ചു

കൊച്ചി: തിരുവനന്തപുരത്ത് മസ്‌തിഷ്‌കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്‍റെ അവയവങ്ങളുമായി എയർ ആംബുലൻസ് കൊച്ചിയിൽ എത്തി. എറണാകുളം ഗ്രാൻഡ് ഹയാത്തിലെ ഹെലിപ്പാഡിലാണ് എയർ ആംബുലൻസ് എത്തിയത്. ഇവിടെ നിന്നും ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ചു.

മലപ്പുറം സ്വദേശിനിയായ 14 വയസുള്ള കുട്ടിക്കാണ് ഹൃദയം നൽകുന്നത്. ജയി ജയകുമാറിന്‍റെ ഹൃദയം ഉൾപ്പെടെ അഞ്ചു അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ആത്മഹത്യ ശ്രമത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതിക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ചത്.

ജയിയുടെ കരളും വൃക്കയും തിരുവനന്തപുരത്തു തന്നെയുള്ള രോഗികൾക്ക് നൽകും. ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗിക്കും നൽകും. കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റും. 35കാരിയായ ജയി ജയകുമാർ ടെക്നോപാർക്ക് ജീവനക്കാരിയാ യിരുന്നു.

Kerala

മ​ര​ണാ​ന​ന്ത​ര​വും അ​ഞ്ചു​പേ​രി​ലൂ​ടെ കൃ​ഷ്ണ​ലാ​ൽ ജീ​വി​ക്കും; അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ മാ​തൃ​ക​യാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി

തി​രു​വ​ന​ന്ത​പു​രം: മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ഴും അ​ഞ്ചു​പേ​ർ​ക്ക് പു​തു​ജീ​വ​ൻ പ​ക​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​ലാ​ൽ (45) മാ​തൃ​ക​യാ​യി. മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച കൃ​ഷ്ണ​ലാ​ലി​ന്‍റെ അ​ഞ്ച് അ​വ​യ​വ​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ ദാ​നം ചെ​യ്ത​ത്.

കൃ​ഷ്ണ​ലാ​ലി​ന്‍റെ ഹൃ​ദ​യം, ക​ര​ൾ, ര​ണ്ട് വൃ​ക്ക​ക​ൾ, നേ​ത്ര​പ​ട​ലം എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് അ​വ​യ​വ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നാ​ണ് കൃ​ഷ്ണ​ലാ​ലി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ബ​ന്ധു​ക്ക​ളോ​ട് സം​സാ​രി​ക്കു​ക​യും അ​വ​ർ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ദാ​നം ചെ​യ്ത ഹൃ​ദ​യം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്കാ​ണ് ന​ൽ​കി​യ​ത്. ഇ​തി​നാ​യി പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ 'ഗ്രീ​ൻ ചാ​ന​ൽ' ഒ​രു​ക്കി മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഹൃ​ദ​യം എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചു. മ​റ്റ് അ​വ​യ​വ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും മ​റ്റ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് ന​ൽ​കി.

 

Kerala

നാ​ല് പേ​ർ​ക്ക് പു​തു​ജീ​വ​നേ​കി 19കാ​രി​യു​ടെ മ​ട​ക്കം; ജാ​സ്‌​ലി​യ മ​ര​ണ​ത്തി​ലും മ​ങ്ങാ​ത്ത പു​ഞ്ചി​രി

കൊ​ച്ചി: വി​ധി ത​ട്ടി​യെ​ടു​ത്ത​ത് ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ൽ, ആ ​നോ​വി​നി​ട​യി​ലും നാ​ല് പേ​ർ​ക്ക് ജീ​വി​ത​ത്തി​ന്‍റെ വെ​ളി​ച്ചം പ​ക​ർ​ന്നു ന​ൽ​കി 19കാ​രി​യാ​യ ജാ​സ്‌​ലി​യ ജോ​ൺ​സ​ൺ വി​ട​വാ​ങ്ങി. എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ ജാ​സ്‌​ലി​യ അ​ങ്ക​മാ​ലി മോ​ണിം​ഗ് സ്റ്റാ​ർ കോ​ളേ​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ത്ഥി​നി​യാ​യി​രു​ന്നു. പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തി​രു​ന്ന ജാ​സ്‌​ലി​യ, ഫെ​ബ്രു​വ​രി 28-ന് ​ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ങ്ക​മാ​ലി ടെ​ൽ​ക് ജം​ഗ്ഷ​നി​ൽ വെ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കാ​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജാ​സ്‌‌​ലി​യ​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ങ്ക​മാ​ലി പോ​ലീ​സാ​ണ് ഉ​ട​ൻ​ത​ന്നെ ജാ​സ്‌​ലി​യ​യെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഡോ​ക്ട​ർ​മാ​രു​ടെ തീ​വ്ര​ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ടി​ല്ല. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 6.38ന് ​മ​സ്‌​തി​ഷ്‌​ക മ​ര​ണം സ്‌​ഥി​രീ​ക​രി​ച്ചു.​ജാ​സ്‌​ലി​യ​യു​ടെ മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പി​താ​വ് ജോ​ൺ​സ​ണും കു​ടും​ബ​വും അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​യ കെ-​സോ​ട്ടോ വ​ഴി​യാ​ണ് അ​വ​യ​വ​ദാ​ന പ്ര​ക്രി​യ​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

ക​ര​ൾ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്കും വൃ​ക്ക​ക​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ്, അ​മൃ​ത ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ൾ​ക്കും, നേ​ത്ര​പ​ട​ലം അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​ക്കു​മാ​ണ് ന​ൽ​കി​യ​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം കാ​യി​ക​രം​ഗ​ത്തും മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ജാ​സ്‌​ലി​യ. യൂ​ണി​വേ​ഴ്‌​സി​റ്റി ത​ല​ത്തി​ൽ സ്പോ​ർ​ട്‌​സി​ൽ നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന്‍റെ വ​ലി​യ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ജാ​സ്‌​ലി​യ, ത​ന്‍റെ മ​ര​ണ​ശേ​ഷ​വും നാ​ലു​പേ​രി​ലൂ​ടെ ഈ ​ലോ​ക​ത്ത് ജീ​വി​ക്കും.

National

പെ​രു​ഗു അ​മ​ർ ബാ​ബു ഇ​നി ആ​റ് പേ​രി​ലൂ​ടെ ജീ​വി​ക്കും

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​രി​ൽ റോ​ഡ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച പെ​രു​ഗു അ​മ​ർ ബാ​ബു (22) ഇ​നി ആ​റ് പേ​രി​ലൂ​ടെ ജീ​വി​ക്കും. എ​ഞ്ചി​നീ​യ​റി​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന പെ​രു​ഗു​വി​ന്‍റെ ഹൃ​ദ​യം, വൃ​ക്ക​ക​ൾ, ക​ര​ൾ, ക​ണ്ണു​ക​ൾ എ​ന്നീ അ​വ​യ​വ​ങ്ങ​ളാ​ണ് ദാ​നം ചെ​യ്ത​ത്.

ഗു​ണ്ടൂ​ർ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ൻ ദാ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പെ​രു​ഗു​വി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് അ​യ​ച്ചു.
പെ​രു​ഗു​വി​ന്‍റെ ഹൃ​ദ​യം തി​രു​പ്പ​തി​യി​ലെ പ​ത്മാ​വ​തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്കും ഒ​രു വൃ​ക്ക​യും ക​ര​ളും ഗു​ണ്ടൂ​രി​ലെ ര​മേ​ശ് ആ​ശു​പ​ത്രി​യി​ലേ​ക്കും ദാ​നം ചെ​യ്തു. മ​റ്റൊ​രു വൃ​ക്ക മം​ഗ​ല​ഗി​രി​യി​ലെ എ​ൻ​ആ​ർ​ഐ ആ​ശു​പ​ത്രി​യി​ലേ​ക്കും ക​ണ്ണു​ക​ൾ സു​ദ​ർ​ശി​നി നേ​ത്ര ബാ​ങ്കി​ലേ​ക്കും ന​ൽ​കി.

മ​ക​ന്‍റെ വി​യോ​ഗം താ​ങ്ങാ​നാ​വാ​ത്ത​താ​ണെ​ങ്കി​ലും മ​റ്റൊ​രു കു​ടും​ബം ക​ഷ്ട​പ്പെ​ട​രു​തെ​ന്നും പെ​രു​ഗു​വി​ന്‍റെ അ​മ്മ കോ​ടേ​ശ്വ​രി പ​റ​ഞ്ഞു. അ​തു​കൊ​ണ്ടാ​ണ് അ​വ​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ സ​മ്മ​തി​ച്ച​ത്.

Kerala

അ​ഞ്ചു​പേ​ർ​ക്ക് പു​തു​ജീ​വ​നേ​കി ജി​ജി​ൻ; വി​ട​വാ​ങ്ങ​ലി​ലും മാ​തൃ​ക​യാ​യി കി​ളി​മാ​നൂ​ർ സ്വ​ദേ​ശി

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​യും ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ക്ല​ർ​ക്കു​മാ​യ ജി​ജി​ന്‍റെ (28) അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്തു. മ​ര​ണ​ശേ​ഷ​വും അ​ഞ്ചു​പേ​രി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്കാ​ണ് ജി​ജി​ന്‍ മ​ട​ങ്ങി​യെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ക​ല്ല​മ്പ​ല​ത്തി​ന് സ​മീ​പം തോ​ട്ട​ക്കാ​ട് വെ​ച്ചാ​ണ് ജി​ജി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ജി​നെ ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ജി​ജി​ന്‍റെ മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ക​ന്‍റെ വേ​ർ​പാ​ടി​ലും മ​റ്റു​ള്ള​വ​ർ​ക്ക് ത​ണ​ലാ​ക​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ഉ​റ​ച്ച തീ​രു​മാ​ന​മാ​ണ് അ​വ​യ​വ​ദാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഹൃ​ദ​യം തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്ക് ന​ൽ​കി. ക​ര​ൾ കിം​സ് ആ​ശു​പ​ത്രി​യി​ലെ ത​ന്നെ മ​റ്റൊ​രു രോ​ഗി​ക്കും വൃ​ക്ക​ക​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ രോ​ഗി​ക്കും മ​റ്റൊ​ന്ന് കിം​സ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക്കും ന​ൽ​കും, നേ​ത്ര​പ​ട​ല​ങ്ങ​ൾ കാ​ഴ്ച​യി​ല്ലാ​ത്ത ര​ണ്ട് വ്യ​ക്തി​ക​ൾ​ക്ക് പു​തു​വെ​ളി​ച്ച​മേ​കും.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും അ​വ​യ​വ​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് കിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് 'ഗ്രീ​ൻ ചാ​ന​ൽ' സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു. ഹൃ​ദ​യ​വും മ​റ്റ് അ​വ​യ​വ​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​ത്തി​ച്ച​ത്.

 

National

'അവളുടെ പേര് എന്നെന്നും ഓർമിക്കപ്പെടും': ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിനെയും കുടുംബത്തെയും മൻകി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിന്‍റെ പേര് എന്നെന്നും ഓർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയത്. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. എന്തൊരു വലിയ തീരുമാനമാണത്. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണമെന്നും മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്‍റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അവയവദാനം മഹത് കൃത്യമാണ്. ആവശ്യമുള്ളവർക്ക് ദാനം ചെയ്യണം. അവയവദാനത്തിൽ ഇന്ത്യ മുന്നിലാണ്. മെഡിക്കൽ ഗവേഷണ രംഗവും മുൻപന്തിയിലാണ്. അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Kerala

ജീവൻ പകുത്തുനൽകി കുഞ്ഞ് ആ​ലിൻ യാത്രയായി...

പ​ത്ത​നം​തി​ട്ട: ഹൃദയവേദനയോടെ കേരളം ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാമിനെ യാത്രയാക്കി. കേ​വ​ലം പ​ത്തു​മാ​സ​ത്തെ ഇ​ഹ​ലോ​ക ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​നം നാ​ലു​പേ​രെ പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കാ​നാ​യെ​ന്ന ദൗ​ത്യം പൂ​ര്‍ത്തി​യാ​ക്കിയാണ് കു​ഞ്ഞ് ആ​ലി​ന്‍ മടങ്ങുന്നത്.

​നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി സെ​മി​ത്തേ​രിയിൽ ആ​ലി​ൻ ഷെ​റി​ന്‍റെ മൃതദേഹം സംസ്കരിച്ചു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​യി മാ​റി​യ ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ അ​ന്ത്യ​യാ​ത്ര സം​സ്ഥാ​ന സർക്കാരിന്‍റെ ഔദ്യോഗിക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യിരുന്നു.

മുന്‍ മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ മ​ല്ല​പ്പ​ള്ളി വെ​സ്റ്റ് കോ​ഴ​ഞ്ചേ​രി മ​ല​യാ​റ്റൂ​ര്‍ വാ​ലു​മ​ണ്ണി​ല്‍ റെ​ജി ശാ​മു​വേ​ലി​ന്‍റെ മ​ക​ൻ അ​രു​ണ്‍ ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ളാ​ണ് ആ​ലി​ൻ. മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് പു​ളി​ഞ്ചി​മൂ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​യ അ​ധ്യാ​പി​ക കൂ​ടി​യാ​യ ഷെ​റി​ന്‍ ആ​ന്‍ ജോ​ണ്‍ ആ​ണ് അ​മ്മ.

അ​തീ​വ ദുഃ​ഖ​ത്തി​നി​ട​യി​ലും സ്വ​ന്തം മ​ക​ളു​ടെ അ​വ​യ​വ​ങ്ങ​ള്‍ നാ​ല് കു​ഞ്ഞു​ങ്ങ​ള്‍ക്ക് പു​തു ജീ​വ​ന്‍ പ​ക​ര്‍ന്ന​ല്ലോ​യെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് അ​രു​ണ്‍ ഏ​ബ്ര​ഹാ​മും ഷെ​റി​നും. ക​ഴി​ഞ്ഞ അ​ഞ്ചി​ന് എം​സി റോ​ഡി​ല്‍ പ​ള്ളം ബോ​ര്‍മക്കവല ജം​ഗ്ഷ​നു സ​മീ​പം കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ആ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

പ​ത്തു​മാ​സം പ്രാ​യ​മു​ള്ള ആ​ലി​നൊ​പ്പം അ​മ്മ ഷെ​റി​നും അ​മ്മ​യു​ടെ മാ​താ​പി​താ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​ക​ളു​ടെ കാ​റു​മാ​യാ​ണ് ഇ​വ​രു​ടെ കാ​ര്‍ കൂ​ട്ടി​യി​ടി​ച്ച​ത്. ഷെ​റി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ രാ​ജ​നും ജെ​സി​യും ഇ​പ്പോ​ഴും പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.

Kerala

കുഞ്ഞുമാലാഖയായി ആലിന്‍ നാളെ പറന്നുയരും

മല്ലപ്പള്ളി: പത്തുമാസത്തെ ഇഹലോക ജീവിതം പൂര്‍ത്തിയാക്കി നാലുപേരെ പുതുജീവിതത്തിലേക്കു നയിച്ച ദൗത്യം പൂര്‍ത്തിയാക്കി കുഞ്ഞ് ആലിന്‍ നാളെ പറന്നുയരും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന ബഹുമതിയോടെ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്‍റെ ഭൗതികശരീരം നാളെ രാവിലെ വീട്ടില്‍ കൊണ്ടുവരും.

വൈകുന്നേരം അഞ്ചോടെ നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്‌ഐ പള്ളിയിലെ കല്ലറ ഏറ്റുവാങ്ങും. അതീവ ദുഃഖത്തിനിടയിലും സ്വന്തം മകളുടെ അവയവങ്ങള്‍ നാല് കുഞ്ഞു്ങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്നല്ലോയെന്ന ആശ്വാസത്തിലാണ് അരുണ്‍ ഏബ്രഹാമും ഷെറിനും.
മുന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്‍റെ മകനാണ് അരുണ്‍ ഏബ്രഹാം. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമാണ് അധ്യാപിക കൂടിയായ ഷെറിന്‍ ആന്‍ ജോണ്‍. ഇവരുടെ ഏകമകളായിരുന്നു ആലിന്‍ ഷെറിന്‍ എബ്രഹാം

നന്ദിയറിയിച്ചു മന്ത്രി

അതീവ ദുഃഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ ജംഗ്ഷനു സമീപത്തു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിനു ഗുരുതരമായി പരിക്കേറ്റത്. പത്തുമാസം പ്രായമുള്ള ആലിനൊപ്പം അമ്മ ഷെറിനും അമ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോട്ടയം സ്വദേശികളുടെ കാറുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത് ഷെറിന്‍റെ മാതാപിതാക്കളായ രാജനും ജെസിയും ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്.

ചരിത്രനിമിഷം

അപകടം നടന്ന ഉടന്‍തന്നെ കുഞ്ഞിനെ ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിലേക്കും പിന്നീട് കഴിഞ്ഞ ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇന്നലെ കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. ഇതാകട്ടെ കേരളത്തിലെ ആരോഗ്യ ചരിത്രത്തിലെ ഒരു ചരിത്ര നിമിഷവുമായി.

കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്കാണ് നല്കിയത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കും രാത്രിയില്‍തന്നെ എത്തിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കുന്നത്. അതി സങ്കീര്‍ണമായ ശസ്ത്രകിയയാണിത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.

Latest News

Corehub Up